Saturday 18 July 2015

കുഞ്ഞുവൈകല്യം മാറ്റാൻ ജീവനീയം





                       വൈകല്യം ഇരുളാക്കിയ ഒരുപറ്റം കുട്ടികളെ പഠനത്തിന്റെ ലോകത്തേക്ക്  കൈപിടിച്ചുയർത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ്  ജീവനീയം പ്രവർത്തിക്കുന്നത് . കാഴ്ചയും കേൾവിയും ഇല്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, ബുദ്ധിമാദ്ധ്യം ബാധിച്ചവർ, മാത്രമല്ല സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികളിൽ ഉണ്ടാകുന്ന പഠനത്തെ ബാധിക്കുന്ന മാനസീക പ്രശ്നങ്ങൾ ഒക്കെക്കുമായുള്ള പരിഹാരമാണ്  "ജീവനീയം",ആയുർവേദ സെന്റെർ ഫോർ ലേണിംഗ്  ഡിസബിലിറ്റീസ് . എഴുത്ത് , വായന, ഗണിതം എന്നീ മേഘലകളിൽ പിന്നോട്ടുനില്ക്കുന്ന അഥവാ വൈകല്യം എന്ന കാരണം പിന്നോട്ടുനിർത്തിയ കുരുന്നുകളിൽ ശാരീരികവും മാനസീകവുമായ ആത്മവിശ്വാസവുമാണ്  Dr രശ്മി പ്രമോദ്  എന്ന സ്ത്രീ ഹൃദയം. IQ പഠന വൈകല്യമുള്ള കുട്ടികളിൽ കൂടുതൽ പേരിലും  ശരാശരി മാത്രമായിരിക്കും. എന്നാൽ ഇത്തരക്കാരിൽ ബുദ്ധിമാദ്ധ്യം കാണാറില്ല. ചിലരിലൽ ശരാശരിക്കു  താഴെയും, ശരാശരിക്കു മുകളിൽ IQ കാണപ്പെടുന്നു. IQ ശരാശരിക്കു മുകളിലായിട്ടും അതനുസരിച്ച്  ജീവിതത്തിൽ നേട്ടം കൊയ്യാനാവാത്തവരുമുണ്ട്  ഇക്കൂട്ടത്തിൽ. ഇത്തരക്കാരെ മടിയന്മാരും മണ്ടന്മാരുമായി മുദ്രകുത്തപ്പെടുന്നു.


ബന്ധങ്ങള്‍,സൗഹൃദങ്ങള്‍,തമാശകള്‍ ഇവയൊക്കെ ഇത്തരക്കാരുടെ ജീവിതത്തില്‍
ആസ്വാദ്യകരവും,ആനന്തവുമായിരിക്കില്ല ..ആത്മവിശ്വാസവും ഇവരില്‍ കുറവായിരിക്കും.
ഗര്‍ഭാസ്ഥായിലോ ,പ്രസവ സമതോടനുബന്ധിച്ചോ, തലച്ചോറിലെ ആഘാതാങ്ങള്‍,പോഷക കുറവുകള്‍ ചില മരുന്നുകളുടെ അമിത ഉപയോഗം,പാരമ്പര്യം,തുടങ്ങിയവയായിരിക്കാം പഠന വൈകല്യങ്ങള്‍ക്ക് കാരണം.
പാരമ്പര്യ ആയുര്‍വേദ ചികിത്സയുടെ പ്രാവിണ്യത്തിലൂടെ ഏറ്റവും നല്ല ചികിത്സ, പ്രത്യേക ട്രെയിനിംങുകളും നല്‍കുക എന്നതും ,അതിനൊപ്പം തന്നെ കൗണ്‍സിലിങ്ങും സ്പീച് ആന്റ് ലാംഗ്വേജ് തെറാപ്പിയും ആണ്  ജീവനീയത്തിലെ ചികിത്സാ രീതികള്‍ .
വൈകല്യങ്ങള്‍ പലതരത്തിലാവാം  
പ്രാധാനമായും :
* ഡിസ് ലെക്സിയ  
* ഡിസ് ഗ്രാഫിയ  
* ഡിസ്കാല്‍കുലിയ
* ഡിസോർത്തോഗ്രാഫിയ  
* ഡിസീസഫാസിയ  

 വായന വൈകല്യങ്ങള്‍ അഥവാ ഡിസ് ലെക്സിയ. വായനയെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ , വാക്കുകള്‍  പൂർണമായും ഉച്ചരിക്കാൻ അറിയാതെ വരുന്ന അവസ്ഥ.

എഴുത്തിലെ വൈകല്യങ്ങള്‍ അഥവാ ഡിസ് ഗ്രാഫിയ ഇത്തരക്കാരുടെ നോട്ട് ബുക്കുകള്‍   എന്നും പൂർത്തിയാകാത്ത  ഒരു കുറിപ്പ് മാത്രമായിരിക്കും . കൂടാതെ ഉത്തരകടലാസുകളും .

പഠനവൈകല്യത്തിന്റെ മറ്റൊരു രൂപം . ഗണിതത്തിലെ പ്രശ്നങ്ങളും ചില ചിഹ്നങ്ങള്‍  ഗണിത പട്ടികയിലെ ബുദ്ധിമുട്ട് ദിശ അറിയാത്ത അവസ്ഥ സമയം കണക്കാക്കാൻ അറിയാതെ വരിക എന്നിവ ഇത്തരം വൈകല്യം വന്ന കുട്ടികളില്‍  കാണപ്പെടുന്ന പ്രശ്നങ്ങളാണ്.  

വാക്കുകളിലെ സ്പെല്ലിങ്ങില്‍ വരുന്ന തകരാറുകളാണ് ഇത്തരം കുട്ടികളില്‍  കാണപ്പെടുന്നത്.  

ഡിസീസഫാസിയ  
ഭാഷയിൽ വരുന്ന പ്രശ്നങ്ങള്‍  ആണ്  ഡിസീസഫാസിയ  എന്ന  പേരില്‍  അറിയപ്പെടുന്നത് . ഇത്തരക്കാർക്ക് കഥ പറയുക, സംഭവങ്ങള്‍  വിവരിക്കുക എന്നിവ വളരെ ബുദ്ധിമുട്ടായിരിക്കും  
            

 വൈകല്യങ്ങള്‍  ആർക്കും  ഏതു തരത്തിലും സംഭവിക്കാം  ഇത്തരം അവസ്ഥകള്‍  ബാധിച്ചവരെ സമൂഹത്തിന്റെ മുൻപില്‍  ഒരു ചോദ്യചിഹ്നമായി നിർത്താതെ  ജീവിത പ്രധിസന്ധികളെ നേരിടാൻ പഠനത്തിന്റെ ലോകങ്ങള്‍  കീഴടക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത് .കുട്ടികളിലെ കഴിവുകളെ ആഴത്തില്‍  അറിഞ്ഞ്  കളികളിലൂടെയും കഥകളിലൂടെയും ചിന്തകളുടെ ലോകത്തേക്ക് ഉയർത്തി ജീവനിയത്തിലൂടെ പുതിയ ഒരു ജീവിതം എന്നതാണ്  ഞങ്ങളുടെ  ഉദ്ദേശ്യ ലക്‌ഷ്യം.

click me

Saturday 11 July 2015

ജീവനീയം ആയുർവേദിക് സെന്റെ










ജീവനീയം ആയുർവേദിക്  സെന്റെർ ഫോർ ലേർണിംഗ്  ഡിസബിലിറ്റീസ്  എന്ന  സ്ഥാപനം കൊച്ചിയിലാണ്  സ്ഥിതിചെയ്യുന്നത് . ജീവനീയത്തിന്റെ പ്രധാന ലക്ഷ്യം ആയിരക്കണക്കിന്  കുട്ടികളുടെ ജീവിതത്തിന്  വെളിച്ചമേകുക എന്നതാണ്. കുട്ടികളിൽ ഉണ്ടാകുന്ന വായനാവൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ കണക്കിലെ ശ്രദ്ധക്കുറവുകൾ എഴുത്തിലുള്ള വൈകല്യങ്ങൾ എന്നിങ്ങനെയുള്ള കുറവുകളെ തരണം ചെയ്തു ജീവിത വെളിച്ചത്തിലേയ്ക്കു എത്തിക്കാനുള്ള പരിശ്രമവും പരിശീലനവുമാണ്  ജീവനീയം ആയുർവേദിക്  സെന്റെറിന്റെ പ്രധാന ലക്ഷ്യം. ജീവനീയത്തിന്റെ സ്ഥാപകയായ Dr. രശ്മി പ്രമോദ് , കാഴ്ചകുറവ്  എന്ന വൈകല്യത്തെ തന്റെ ജീവിതത്തിലൂടെ തരണം ചെയ്തു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ നിറവിൽ ആയുർവേദ ചികിത്സയിലൂടെയാണ്  ഡോക്ടർ കുട്ടികളെ പരിശീലിപ്പിക്കുന്നത്. പാരമ്പര്യ ആയുർവേദ കുടുംബത്തിൽ നിന്ന്‌  ഉയർന്നു വന്ന ഒരു വ്യക്തിത്വമാണ്  Dr. രശ്മി പ്രമോദ്. Dr. രശ്മി പ്രമോദ്  ആയുർവേദ ഫിസിഷ്യനായി, കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്ന്  പഠനം പൂർത്തിയാക്കി. നീണ്ട പത്തു വർഷത്തെ പരിചയ സമ്പന്നതയുണ്ട്  ഡോക്ടർക്ക് . ആയുർവേദ ചികിത്സകളായ പഞ്ചകർമ്മ, ആയുർവേദ പച്ചമരുന്ന്  ചികിത്സ പിന്നെ പാരമ്പര്യ ചികിത്സാവിധികളിലൊന്നായ യോഗയും കൈവശമുണ്ട്. Dr. രശ്മി പ്രമോദ്  2002ൽ ആയുർവേദ ഫിസിഷ്യനായി അശ്വനി ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു. പിന്നീട്  2004 ആയുർവേദ സെന്റർ ബോൾഗാട്ടി പാലസ് (KTDC) ചീഫ്  കൻസൽറ്റന്റായും മാനേജറായും കൊച്ചിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ കാലയളവിലാണ്‌  Dr. രശ്മി പ്രമോദിന്റെ  കാഴ്ചശക്തി നഷ്ടമാകുന്നത് . തന്നെ പോലെ തന്നെ മറ്റു വൈകല്യങ്ങളുള്ള കുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.